സമ്പൂര്‍ണ കർഫ്യു; ബാർ കോഡ് സംവിധാനം ഒരുക്കി വാണിജ്യ മന്ത്രാലയം
Tuesday, April 7, 2020 5:41 PM IST
കുവൈത്ത് സിറ്റി : സമ്പൂർണ കർഫ്യു സമയത്തു രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അവശ്യ സാധനങ്ങൾ വാങ്ങികൂട്ടാൻ വാണിജ്യ മന്ത്രാലയം പ്രത്യേക സംവിധാനം ഒരുക്കി. പുതിയ തീരുമാന പ്രകാരം ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മൊബൈല്‍ വഴി രജിസ്റ്റർ ചെയ്യുന്നവരെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അനുവദിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു.

മൊബൈലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താവിന് ബാർകോഡ് ലഭിക്കുമെന്നും അത് കർഫ്യൂ സമയത്ത് സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ