ലോകാരോഗ്യ ദിനത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണവുമായി ടാലന്‍റ് പബ്ലിക് സ്‌കൂള്‍
Wednesday, April 8, 2020 6:54 PM IST
ദോഹ : ലോകാരോഗ്യ ദിനത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണവുമായി ടാലന്‍റ് പബ്ലിക് സ്‌കൂള്‍.
കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്‍റേയും സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കേണ്ടതിന്‍റേയും പ്രാധാന്യത്തെക്കുറിച്ച് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, ചീഫ് അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ പി.വി ഫര്‍സാന, സിഇഒ യാസിര്‍ കരുവാട്ടില്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

ലോക്ക് ഡൗണ്‍ സമയത്തെ വിദ്യാര്‍ഥികള്‍ ക്രിയാത്മകമായ പഠനങ്ങള്‍ക്ക് കണ്ടുപിടുത്തങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തണമെന്നും സ്‌ക്കൂള്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു.