സൗദിയിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു
Saturday, May 23, 2020 8:00 PM IST
റിയാദ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു. ചേലേമ്പ്ര ചാലിപ്പറമ്പ് പ്രമോദ് മുണ്ടാണി (40) ആണ് മരിച്ചത്. ജുബൈലിൽ സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു.

പനിയും ശ്വാസം മുട്ടലും കലശലായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്രമോദിനെ കോവിഡ് പോസിറ്റീവ് ആയതിനെതുടർന്നു അത്യാഹിത വിഭാഗത്തിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നാരായണൻ - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്. ജുബൈലിൽ തന്നെ ജോലി ചെയ്യുന്ന പ്രസാദ് മുണ്ടാണി സഹോദരനാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ