പൊതുമാപ്പ്‌: കേരളത്തിലേക്ക്‌ ആദ്യഘട്ടത്തിൽ മൂന്നു വിമാനങ്ങൾ
Sunday, May 24, 2020 4:58 PM IST
കുവൈത്ത് സിറ്റി: ഗവൺമെന്‍റ് പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക്‌ ആദ്യഘട്ടത്തിൽ മൂന്നു വിമാനങ്ങൾ. മേയ് 25 നും ജൂൺ 3നും ഇടയ്ക്ക്‌ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ.

ക്യാമ്പുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗം വരുന്ന ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ പോയതിനു പിന്നാലെയാണ് കേരളത്തിലേക്ക് മൂന്നു സർവീസുകൾകൂടി ഏർപ്പെടുത്തിയത്‌. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും ധാരണയായതായി നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഡോ.ഇളങ്കോവൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാറിനെ അറിയിച്ചു.

ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം കല കുവൈറ്റും, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാറും മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനും ‌ കത്തയിച്ചിരുന്നതിനെതുടർന്നാണ് നടപടി.

റിപ്പോർട്ട്: സലിം കോട്ടയിൽ