കോവിഡ് ചികിത്സക്ക് കുവൈത്തിൽ സ്വദേശികൾക്കു മാത്രമായി പ്രത്യേക ആശുപത്രി
Sunday, May 24, 2020 5:50 PM IST
കുവൈത്ത് സിറ്റി : രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ ഷെയ്ഖ് ജാബര്‍ ആശുപത്രിയിലെ ചികത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മുബാറക് അൽ കബീർ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ: സൌദ് അൽ ദാര. കൊറോണ വൈറസ് ബാധിച്ച വിദേശിക്ക് ജാബർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സക്കായി വിദേശികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മറ്റു ആശുപത്രികളിലാണ് ചികിത്സ തേടേണ്ടത്. കോവിഡ് ബാധിതരായ വിദേശി രോഗികളെ കൊറോണ ഭീഷണിയുടെ തുടക്കത്തില്‍ ജാബിര്‍ ആശുപത്രിയില്‍ ചികിത്സ നൽകിയിരുന്നു. മാനുഷിക വശങ്ങള്‍ പരിഗണിച്ചാണ് വൈദ്യസഹായം നല്‍കിയത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആവശ്യമായ രീതിയിലുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ രാജ്യത്ത് ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ജാബിര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച ഒരു വിദേശി ചികത്സയിലുണ്ടെന്നും സൗദ് അൽ ദാര പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ