അബുദാബിയിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു
Tuesday, May 26, 2020 11:48 AM IST
അബുദാബി : കോവിഡ് ബാധിച്ച് മലയാളിയായ യുവാവ് അബുദാബിയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ് (33 ) ആണ് മരിച്ചത്. എത്തിഹാദ് എയർവെയ്‌സിൽ കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 72 ആയി ഉയർന്നു. ഗൾഫിൽ 121 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള