കുവൈത്തിൽ 665 പേർക്ക് കോവിഡ്; ഒമ്പത് മരണം
Tuesday, May 26, 2020 11:57 AM IST
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 665 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21967 ആയി. ഒമ്പതുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 165 ആയി.

തിങ്കളാഴ്ച രേഖപ്പെടുത്തിയ കേസുകളിൽ 195 ഇന്ത്യക്കാരും 148 സ്വദേശികളും 73 ബംഗ്ലാദേശികളും 96 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഫർവാനിയ ഗവർണറേറ്റില്‍ 200, അഹ്മദി ഗവർണറേറ്റില്‍ 190, ഹവല്ലി ഗവർണറേറ്റില്‍ 130, ജഹ്‌റ ഗവർണറേറ്റില്‍ 90 , ക്യാപിറ്റൽ ഗവർണറേറ്റില്‍ 55 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 504 പേർ രോഗമുക്തി നേടി. 15,181 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 182 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 273,812 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ