കുവൈത്തിൽ തൃശൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
Tuesday, May 26, 2020 12:23 PM IST
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ (65) ആണ് അമീരി ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം തയ്യൽ തൊഴിലാളി ആയിരുന്നു. ഭാര്യ ശരീഫ. മക്കളില്ല.

റിപ്പോർട്ട്: സലിം കോട്ടയിൽ