ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു
Saturday, May 30, 2020 10:46 AM IST
ജിദ്ദ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പാർലമെന്‍റേറിയനുമായ എം.പി. വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു.

പത്രപ്രവർത്തന മേഖലയിൽ ഏറ്റവും മുതിർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്‍റെ വേർപാട് മാധ്യമലോകത്തിന് നികത്താനാവാത്ത വിടവാണ് നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തനത്തോടൊപ്പം പുസ്തക രചനയിലും പ്രസാധന മേഖലയിലും രാഷ്ട്രീയത്തിലും അതികായകനായിരുന്ന വീരേന്ദ്രകുമാർ, പൗരാവകാശ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം ശബ്ദമുയർത്തുകയുമെല്ലാം ചെയ്ത അദ്ദേഹത്തിന്‍റെ വേർപാട് കേരളത്തിനെന്നല്ല ഇന്ത്യക്ക് തന്നെ തീരാനഷ്ട്മാണെന്നും അനുശോചന സന്ദേശത്തിൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ