ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഖു​ർ​ആ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, May 30, 2020 9:27 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സാ​ൽ​മി​യ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച വി​ശു​ദ്ധ ഖു​ർ​ആ​ൻ ഹി​ഫ്ള് മ​ത്സ​ര​ത്തി​ൽ മ​നാ​ഫ് മാ​ത്തോ​ട്ടം, അ​ഹ് മ​ദ് ഷ​ഹീ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ഷ​ഹീ​ർ പ​ന്നി​യ​ങ്ക​ര ര​ണ്ടാം സ്ഥാ​നം നേ​ടി. മൂ​ന്നാം സ്ഥാ​നം ബ​ഷീ​ർ പാ​നാ​യി​ക്കു​ളം, മു​ഹ​മ്മ​ദ് മി​ഖ് ദാ​ദ് എ​ന്നി​വ​രും പ​ങ്കി​ട്ടു. സ്ത്രീ​ക​ളി​ൽ റ​ഫാ ന​സീ​ഹ ഒ​ന്നാം സ്ഥാ​ന​വും സ​ക്കീ​ന മി​ർ​സാ​ദ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഫാ​ത്തി​മ ന​ഷ് വ, ​ഷ​ബീ​റ ഷാ​ക്കി​ർ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. റ​ഹീം ക​രി​യാ​ട് , ശ​ർ​ഷാ​ദ്, റ​ഫീ​ഖ് വ​ണ്ടൂ​ർ, ന​ജീ​ബ് ന​ന്തി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ