കോവിഡ് : റാന്നി സ്വദേശി യുഎഇ യിൽ മരിച്ചു
Sunday, May 31, 2020 12:18 PM IST
ദുബായ് : കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലിൽ ഫിലിപ്പോസ് തോമസ് -ഏലിയാമ്മ ദമ്പതികളുടെ മകൻ ടി.ടി.തോമസ് (53) ആണ് അജ്‌മാൻ ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ മരിച്ചത്.

പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ (ബീന). മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള