തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
Monday, June 1, 2020 5:30 PM IST
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ജഗതി മ്യൂസിയം പുത്തൻവീട് അലിസൺ (65) ആണ് മരിച്ചത്. റിയൽ എസ്റ്റേറ്റ് ഏജന്‍റായിരുന്ന ഇദ്ദേഹം മഹബൂലയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

പിതാവ്: മാധവൻ. മാതാവ്: രാജമ്മ. ഭാര്യ: ശ്രീകുമാരി. മൂന്നു മക്കളുണ്ട്.

മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ