കുവൈറ്റിൽ കോവിഡ്‌ ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു
Sunday, June 28, 2020 11:47 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ്‌ ചികിൽസയിലായിരുന്ന മൂന്നു മലയാളി കൂടി മരിച്ചു. തൃശൂർ പെരുമ്പിലാവ്‌ വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ്‌ (60),ഹാരിസ്‌ ബാപ്പിനി ( 67), അബ്ദുൽ റസാഖ്‌ (60) എന്നിവരാണു മരിച്ചത്.

അബ്ദുൽ റസാഖ്‌ കോവിഡ്‌ ബാധയേറ്റ്‌ മിഷ്രിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചീകിൽസയിലായിരുന്നു. കഴിഞ്ഞ 30 വർഷമായി കുവൈറ്റിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 3 മാസം മുമ്പണു വീണ്ടും കുവൈറ്റിൽ എത്തിയത്‌.പിതാവ്‌ കുഞ്ഞു മുഹമ്മദ്‌, മാതാവ്: അയിഷ. ഭാര്യ താഹിറ, മക്കൾ ഫാസിൽ , ഫൈസൽ , നൗഫൽ. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.

കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഹാരിസ്‌ ബാപ്പിനി ( 67) കോവിഡ്‌ ബാധയേറ്റ്‌ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ. റസിയ. മക്കൾ. റമീസ്‌ ,റിഹാബ്‌ ,റിസിലി, അസിൽ , ഫാത്തിമ ഫർഹ.കഴിഞ്ഞ 35 വർഷമായി കുവൈത്തിൽ ജോലി ചെയ്ത്‌ വരികയായിരുന്നു. കെകെഎംഎയുടെ സജീവ പ്രവർത്തകനാണ്.

തൃശൂർ പെരുമ്പിലാവ്‌ വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ്‌ (60) ആണു മരണമടഞ്ഞ മറ്റൊരു മലയാളി. കോവിഡ്‌ ബാധയേറ്റ്‌ മിഷ്രിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചീകിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 30 വർഷമായി കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്നു മാസം മുമ്പണു വീണ്ടും കുവൈറ്റിൽ എത്തിയത്‌.പിതാവ്‌ കുഞ്ഞു മുഹമ്മദ്‌, മാതാവായിഷ. ഭാര്യ താഹിറ, മക്കൾ ഫാസിൽ , ഫൈസൽ , നൗഫൽ. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരികും.

റിപ്പോർട്ട്: സലിം കോട്ടയിൽ