കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കെഎം​സി​സി പ്ര​വ​ർ​ത്ത​ക​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Monday, June 29, 2020 9:56 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ന​ന്തി സ്വ​ദേ​ശി​യും കു​വൈ​ത്ത് കെഎം​സി​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കു​റ്റി അ​ബ്ദു​ൾ ഹ​മീ​ദ് (63) എ​ന്ന സ​ൽ​മാ​സ് ഹ​മീ​ദ് നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​ത്ത് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ കാ​ഞ്ഞി​ര​ക്കു​റ്റി ഹ​സൈ​നാ​റി​ന്‍റേയും ന​ബീ​സ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: സെ​ക്കീ​ന പ​യ്യോ​ളി. മ​ക്ക​ൾ: ത​ൻ​സി, സ​ൽ​ഖ, സെ​ൽ​മി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ അ​സീ​സ് (കു​വൈ​ത്ത്), കു​ഞ്ഞി​പ്പാ​ത്തു, സു​ബൈ​ദ, ഷ​ക്കീ​ല, അ​സ്മ, ന​ഹ്ല​ത്ത്.

സം​സ​കാ​രം സ​ബ്ഹാ​ൻ ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു. കു​വൈ​ത്ത് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ൽ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൾ അ​സീ​സ്, ബ​ന്ധു​ക്ക​ളാ​യ ഷ​റ​ഫു, ഒ.​കെ. മു​സ്ത​ഫ, ഇ​ഖ്ബാ​ൽ, ടി.​വി. ഹ​മീ​ദ്, സി​യാ​ദ്, ഫി​റോ​സ്, അ​സ്ലീ​ർ, കു​വൈ​ത്ത് കെ.​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി ടി.​ടി.​ഷം​സു, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി, മെ​ഡി​ക്ക​ൽ വിം​ഗ് നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ക​മാ​ൽ, ഇ​യാ​സ്, മ​റ്റു നേ​താ​ക്ക​ളാ​യ നി​സാ​ർ അ​ല​ങ്കാ​ർ, അ​സീ​സ് പാ​ടൂ​ർ, ആ​ബി​ദ് ഫൈ​സി, ഇ​ബ്രാ​ഹിം ന​ന്തി, ഷ​രീ​ഖ് ന​ന്തി, മ​ജീ​ദ് ന​ന്തി, അ​ഹ​മ്മ​ദ് ക​ട​ലൂ​ർ, അ​നു​ഷാ​ദ്, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് ക​ണ്‍​വീ​ന​ർ സ​ലീം നി​ല​ന്പൂ​രാ​ണ് സം​സ്കാ​രം സം​ബ​ന്ധ​മാ​യ പേ​പ്പ​ർ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ