324 യാ​ത്ര​ക്കാ​രു​മാ​യി ക​ല കു​വൈ​റ്റി​ന്‍റെ നാ​ലാ​മ​ത്തെ ചാ​ർ​ട്ടേ​ഡ് വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്നു
Tuesday, June 30, 2020 10:57 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ചാ​ർ​ട്ട് ചെ​യ്ത നാ​ലാ​മ​ത്തെ വി​മാ​നം കു​വൈ​ത്തി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.15നു ​കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

322 പേ​രും ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 324 യാ​ത്ര​ക്കാ​രാ​ണ് നാ​ലാ​മ​ത്തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ഷ്ക്ക​ർ​ശി​ച്ച പ്ര​കാ​രം മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും ക​ല കു​വൈ​റ്റ് പി​പി​ഇ കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി, ഇ​തോ​ടെ ക​ല ചാ​ർ​ട്ട് ചെ​യ്ത നാ​ല് വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1310 പേ​ർ നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​നാ​യി ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം എ​യ​ർ​പ്പോ​ർ​ട്ടി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വീ​സി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച കു​വൈ​റ്റ് എ​യ​ർ​വേ​സ് അ​ധി​കൃ​ത​ർ , ഇ​ന്ത്യ​ൻ എം​ബ​സ്‌​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​കു​ന്ന ഇ​ത്ത​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​രു​മെ​ന്നും ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍