സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സ​ന്ദ​ർ​ശ​നം പ്രീ ​ബു​ക്കിം​ഗ് വ​ഴി​യാ​ക്കി
Wednesday, July 1, 2020 11:40 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് സ​ർ​ക്കാ​ർ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ണ​മാ​യും പ്രീ ​ബു​ക്കിം​ഗ് വ​ഴി​യാ​ക്കി. ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് (www.moi.gov.kw)വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് ഇ​നി അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന വ​കു​പ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക പേ​ജ് സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ വെ​ബ്സൈ​റ്റി​ൽ ആ​ക്സ​സ് ചെ​യ്ത ശേ​ഷം അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ഷെ​ഡ്യൂ​ളിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വേ​ശി​ക്ക​ണം. തു​ട​ർ​ന്ന് സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​കു​പ്പും സേ​വ​ന​വും തി​ര​ഞ്ഞെ​ടു​ക്കു​ക. തീ​യ​തി​യും സ​മ​യ​വും തി​ര​ഞ്ഞെ​ടു​ത്ത​തി​നു​ശേ​ഷം അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ബു​ക്ക് ചെ​യ്യു​ക. അ​ൽ​പ്പ​സ​മ​യ​ത്തി​നു​ശേ​ഷം വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ബാ​ർ​കോ​ഡ് കാ​ണി​ച്ചാ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ- പൊ​തു സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജ​ന​റ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി മീ​ഡി​യ വ​കു​പ്പ് അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ക​ർ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഫേ​സ് മാ​സ്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്ക​ണ​മെ​ന്നും സ​മ​യ​നി​ഷ്ഠ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ബാ​ർ​കോ​ഡ് ഇ​ല്ലാ​ത്ത സ​ന്ദ​ർ​ശ​ക​ർ​ക്ക് സേ​വ​നം ന​ൽ​കി​ല്ല. [email protected] moi.gov.kw എ​ന്ന ഇ​മെ​യി​ൽ വി​ലാ​സം വ​ഴി ഓ​ണ്‍​ലൈ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ