കു​വൈ​റ്റി​ൽ ബു​ധ​നാ​ഴ്ച 745 പേ​ർ​ക്ക് കോ​വി​ഡ് ; 685 പേ​ർ രോ​ഗ​മു​ക്തരായി
Wednesday, July 1, 2020 11:46 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 745 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 46940 ആ​യി. 434 കു​വൈ​ത്തി​ക​ൾ​ക്കും 311 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് രാ​ജ്യ​ത്ത് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 358 ആ​യി. തൈ​മ 41 പേ​ർ, ഫ​ർ​വാ​നി​യ 36 പേ​ർ, സ​ബാ​ഹ് സാ​ലം 30 പേ​ർ, ജ​ലീ​ബ് 27 പേ​ർ, സു​ലൈ​ബി​യ 27 പേ​ർ, ജാ​ബി​ർ അ​ലി 21 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് താ​മ​സ മേ​ഖ​ല​യി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 685 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തോ​ടെ ആ​കെ രോ​ഗം മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 37715 ആ​യി. 8867 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 139 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ