സൗ​ദി​യി​ൽ കോ​വി​ഡ് ര​ണ്ടു ല​ക്ഷ​ത്തോ​ട​ടു​ക്കു​ന്നു; രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞു തു​ട​ങ്ങി
Thursday, July 2, 2020 10:10 PM IST
റി​യാ​ദ്: ബു​ധ​നാ​ഴ്ച 3402 പേ​ർ​ക്ക് കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സൗ​ദി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,94,225 ആ​യി. പു​തു​താ​യി 49 പേ​ർ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ആ​കെ മ​ര​ണ​സം​ഖ്യ 1698 ആ​യി. പു​തു​താ​യി 1994 പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി​യാ​യ​തോ​ടെ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 59,767 പേ​ർ മാ​ത്ര​മാ​ണ്. ഇ​തി​ൽ 2272 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ന​ല്ല കു​റ​വ് കാ​ണു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച മ​ര​ണ​പ്പെ​ട്ട 49 പേ​രി​ൽ 15 പേ​ർ റി​യാ​ദി​ലും ജി​ദ്ദ​യി​ൽ ഒ​ൻ​പ​തു പേ​രു​മാ​ണ്. മ​ക്ക (4), താ​യി​ഫ് (4), ബു​റൈ​ദ (4), ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ (3), മ​ദീ​ന (1), ദ​മ്മാം (1), ഹൊ​ഫു​ഫ് (2), വാ​ദി ദ​വാ​സി​ർ (1), ബി​ഷ (1), ജീ​സാ​ൻ (1), അ​റാ​ർ (1), സ​കാ​ക (1), ദു​ർ​മ്മ (1) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത്.

ജി​ദ്ദ​യി​ൽ മ​ര​ണം 501 ആ​യി. മ​ക്ക​യി​ൽ 420 ഉം, ​റി​യാ​ദി​ൽ 359 പേ​രു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. റി​യാ​ദി​ൽ പു​തു​താ​യി 401 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ദ​മ്മാം 283, ഹൊ​ഫൂ​ഫ് 229, മ​ക്ക 198, ഖ​തീ​ഫ് 173, താ​യി​ഫ് 172, ജി​ദ്ദ 172, അ​ൽ മു​ബ​റ​സ് 160, മ​ദീ​ന 154, ഖ​മീ​സ് മു​ശൈ​ത് 132, ഖോ​ബാ​ർ 122, അ​ബ​ഹ 78, ബു​റൈ​ദ 68, ന​ജ്റാ​ൻ 64, ഹാ​യി​ൽ 56, ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ 50, ഉ​നൈ​സ 44, ദ​ഹ്റാ​ൻ 43, ജു​ബൈ​ൽ 40, അ​ഹ​ദ് റു​ഫൈ​ദ 39, അ​ൽ ഖ​ർ​ജ് 36, ബി​ഷ 33, രാ​സ്ത​നൂ​റ 31 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ പു​തി​യ രോ​ഗ​വ്യാ​പ​നം.

സൗ​ദി അ​റേ​ബ്യ​യി​ലെ മാ​സ്ക് നി​ർ​മാ​ണം കോ​വി​ഡ് ആ​രം​ഭ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ അ​ഞ്ചു​മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യി വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖോ​റെ​യെ​ഫ് അ​റി​യി​ച്ചു. ഒ​രു ദി​വ​സം 25 ല​ക്ഷം മാ​സ്ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തെ റെ​ക്കോ​ർ​ഡ് നി​ർ​മ്മാ​ണ​മാ​ണ്. ദി​വ​സേ​ന ഒ​രു കോ​ടി​യി​ലേ​റെ മാ​സ്ക്കാ​ണ് രാ​ജ്യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ