കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു
Wednesday, July 8, 2020 6:46 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ഒരു മലയാളികൂടി കുവൈറ്റിൽ മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്.

കോവിഡ്‌ രോഗ ബാധയെ തുടർന്നു അദാൻ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്തുവരികയായിരുന്നു.

ഭാര്യ: സീന. മക്കൾ: ഷാൻ , ഷംന . കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ നടക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ