കുവൈറ്റ്, ബഹറിൻ, ഒമാൻ പൗരന്മാര്‍ക്ക് ഇറ്റലി യാത്ര നിരോധിച്ചു
Saturday, July 11, 2020 9:46 PM IST
കുവൈറ്റ് സിറ്റി : ജിസിസി രാജ്യങ്ങളായ കുവൈറ്റ്, ബഹറിൻ, ഒമാൻ അടക്കം 13 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇറ്റലിയിലേക്ക് പ്രവേശനം നിരോധിച്ചു. കോവിഡ് -19 അണുബാധയെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ആരോഗ്യ മന്ത്രാലയം തയാറാക്കിയ പട്ടികയിൽ കുവൈറ്റ്, അർമേനിയ, ബഹറിൻ, ബംഗ്ലാദേശ്, ബ്രസീൽ, ബോസ്നിയ, ഹെർസഗോവിന, ചിലി, നോർത്ത് മാസിഡോണിയ, മോൾഡോവ, ഒമാൻ, പനാമ, പെറു, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നി രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റുരാജ്യങ്ങൾ.

കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും അല്ലെങ്കില്‍ ആ രാജ്യങ്ങള്‍ വഴി യാത്ര ചെയ്തവര്‍ക്കും നിരോധനം ബാധകമാണെന്ന് ഇറ്റലി ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ പറഞ്ഞു. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്‍റൈന്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ