എ​സ്എം​സി​എ ര​ജ​ത ജൂ​ബി​ലി മെ​റി​റ്റ് ഹ​ണ്ട്
Wednesday, July 15, 2020 11:26 PM IST
കു​വൈ​റ്റ്: സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​റി​റ്റ് ഹ​ണ്ട് 2020 എ​ന്ന പേ​രി​ൽ ഒ​രു ടാ​ല​ന്‍റ് സ​ർ​ച്ച് എ​ക്സാം ഓ​ഗ​സ്റ്റ് 14 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കും. ഓ​ഗ​സ്റ്റ് 10ന് ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​വു​ക. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഉ​ള്ള കു​ട്ടി​ക​ൾ​ക്ക് https://forms.gle/PvTNQYwn5YrmEupS7 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി കു​ട്ടി​ക​ളെ തി​രി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക. മു​പ്പ​തു മി​നി​റ്റി​നു​ള്ളി​ൽ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സി​ബി​എ​സ്ഇ സി​ല​ബ​സ് അ​നു​സ​രി​ച്ച് ഇം​ഗ്ലീ​ഷ്, ക​ണ​ക്ക് , ശാ​സ്ത്രം, സാ​മൂ​ഹ്യ ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളും സ​മ​കാ​ലീ​ന പൊ​തു വി​ജ്ഞാ​നം, അ​താ​തു പ്രാ​യ​ത്തി​നു അ​നു​യോ​ജ്യ​മാ​യ ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, മെ​ന്‍റ​ൽ എ​ബി​ലി​റ്റി എ​ന്നി​വ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യ നാ​ൽ​പ​തു ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വു​ക.

പ​രീ​ക്ഷ​യു​ടെ അ​വ​സാ​നം ഗ്രേ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ണ്‍ ലോ​ഡ് ചെ​യ്യാ​നാ​വും. തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തി​ൽ ഏ​റെ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മെ​റി​റ്റ് എ​ക്സ​ല​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന പ​ത്ത് കു​ട്ടി​ക​ൾ​ക്കു​ള്ള ’ഹോ​ണേ​ഴ്സ് ഓ​ഫ് മെ​റി​റ്റ് ഹ​ണ്ട്’ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ’സ്റ്റാ​ർ ഹോ​ണ​ർ ഓ​ഫ് മെ​റി​റ്റ് ഹ​ണ്ട്’ എ​ന്ന സ്ഥാ​ന​ത്തേ​ക്ക് പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ആ​ന്‍റ​ണി മ​നോ​ജ് (69922280) ജോ​ണി എ​ബ്ര​ഹാം (99831902) സ​ന്ദീ​പ് തോ​മ​സ് (66060385), അ​നു ജോ​സ​ഫ് (66641859), എ​ബി തോ​മ​സ് (66306694), സാ​ലു പീ​റ്റ​ർ (60063764) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ