ഫാത്തിമത്ത് മുർഷിദക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി
Friday, July 31, 2020 6:34 PM IST
ജിദ്ദ: കോവിഡ് മൂലം കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂളില്ലാത്തതിനാൽ വീട്ടിൽ നിന്നും പുറത്തുപോവാതെയിരിക്കുമ്പോൾ തന്‍റെ കരവിരുത് കാലിഗ്രാഫിയിലൂടെയും മറ്റു രചനകളിലൂെടയും വരച്ചു കഴിവ് തെളിയിച്ച ഫാത്തിമത്ത് മുർഷിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഉപഹാരം നൽകി.

ജിദ്ദ അഹ്ദാബ് ഇന്‍റർനാഷണൽ സ്കുളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് മലപ്പുറം ജില്ലയിലെ ആനമങ്ങാട് കോഴിപ്പുറത്ത് അബ്ദുൽ ജബ്ബാർ - സുമയ്യ ദമ്പതികളുടെ മകളായ മുർഷിദ.

ഹയ്യ സഫയിലെ വീട്ടിലെത്തി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്‍റ് ഹനീഫ കിഴിശേരി ഉപഹാരം കൈമാറി. ബീരാൻകുട്ടി കോയിസൻ, റഫീഖ് പഴമള്ളൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ