വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം: ഒമാനിൽനിന്നും വിമാനസർവീസുകൾ ഓഗസ്റ്റ് ആറു മുതൽ
Friday, July 31, 2020 9:24 PM IST
മസ്കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിൽ എട്ട്​ വിമാന സർവീസുകൾ മസ്കറ്റിൽ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ് ആറു മുതൽ പറന്നുയരും. ഇതിൽ സലാലയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു സർവീസ് ആണുള്ളത്.

ഇന്ത്യൻ എംബസിയിൽ തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ നിന്നോ, നാഷണൽ ട്രാവൽ ആൻഡ്‌ ടൂറിസം ( എയർ ഇന്ത്യ ഏജന്‍റ് ) വത്തയ ഓഫീസിൽ നിന്നോ ആണ് ടിക്കറ്റ് ലഭിക്കുക.

കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങൾ ചുവടെ:
ഓഗസ്റ്റ് ആറിന് മസ്കറ്റ് -കണ്ണൂർ
ഓഗസ്റ്റ് എഴിന് സലാല -കൊച്ചി
ഓഗസ്റ്റ് എട്ടിന് മസ്കറ്റ് -കൊച്ചി, മസ്കറ്റ് -തിരുവന്തപുരം
ഓഗസ്റ്റ് 10ന് മസ്കറ്റ് -കോഴിക്കോട്
ഓഗസ്റ്റ് 14 ന് മസ്കറ്റ് -തിരുവന്തപുരം, മസ്കറ്റ് -കൊച്ചി
ഓഗസ്റ്റ് 15 ന് മസ്കറ്റ് -കൊച്ചി

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം