കുവൈറ്റിൽ പുതിയതായി 491 പേർക്ക് കോവിഡ് , ആറ് മരണം
Saturday, August 1, 2020 7:58 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് പുതിയതായി 491 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 67448 ആയി . കഴിഞ്ഞ ദിവസം 2432 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 507520 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന ആറ് പേര്‍ ശനിയാഴ്ച മരിച്ചു. ഇതുവരെ 453 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. അഹ്മദി ഗവർണറേറ്റിൽ 177 പേർ, ജഹ്റ ഗവർണറേറ്റിൽ 98 പേർ, ഫർവാനിയ ഗവർണറേറ്റിൽ 73 പേർ, ഹവല്ലി ഗവർണറേറ്റിൽ 80 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 63 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

593 പേർ ഇന്നു രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയുവരുടെ എണ്ണം 58525 ആയി. 8470 പേരാണു ചികിൽസയിൽ കഴിയുന്നത്‌. 134 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ