യാത്രയയപ്പു നൽകി
Monday, August 3, 2020 5:59 PM IST
ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദുബായ് കെഎംസിസി മങ്കട മണ്ഡലം പ്രസിഡന്‍റ് അബ്ദുൽ അസീസ് പേങ്ങാട്ടിന് ദുബായ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.

കാൽനൂറ്റാണ്ട് കാലം ഹരിത രാഷ്ട്രീയം നെഞ്ചോട് ചേർത്ത് കലർപ്പില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേത്രത്വം നൽകിയാണ് അസീസ് പേങ്ങാട്ട് യാത്രയാവുന്നത്. മങ്കട സിഎച്ച് സെന്‍റർ ചെയർമാൻ, യുഎഇ കെഎംസി.സി മങ്കട മണ്ഡലം ഉപദേശക സമിതി അംഗം, പുഴക്കാട്ടിരി ഗ്ലോളോബൽ കെഎംസിസി, മഹല്ല് കമ്മിറ്റി എന്നീ നിരവധി ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മക്ക് കഴിഞ്ഞ 25 വർഷം നേത്രത്വം നൽകി.

ദുബായ് ദേരയിൽ ഉള്ള മാലിക് റസ്റ്ററന്‍റ് ഹാളിൽ നടന്ന യാത്രയപ്പ് പരിപാടിയിൽ ജൈസൽ ബാബു മങ്കട അധ്യക്ഷത വഹിച്ചു. കെഎംസിസി നേതാവ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് മുസ്തഫ വേങ്ങര മുഖ്യ പ്രഭാഷണം നിർവഹിച്ചു. ദുബായ് കെഎംസിസി മങ്കട മണ്ഡലത്തിന്‍റെ ഉപഹാരം ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സമ്മാനിച്ചു. തുടർന്നു ചടങ്ങിൽ മർഹൂം ബാഫഖി തങ്ങളുടെയും, സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെയും കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം റാസൽഖൈമ കെഎംസിസി ജനറൽ സെക്രട്ടറി സൈദലവി തായാട്ട് നിർവഹിച്ചു. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.വി. നാസർ, യുഎഇ കെഎംസിസി മങ്കട മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പെടവെണ്ണ, ഷാർജ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഹക്കീം കരുവാടി, അജ്‌മാൻ മങ്കട മണ്ഡലം പ്രസിഡന്‍റ് പി.എൻ. മൻസൂർ, യുഎഇ കെഎംസിസി മങ്കട മണ്ഡലം മുഖ്യ രക്ഷാധികാരി അഡ്വ: അഷറഫ് അലി, പി.കെ അനസ് പാങ്ങ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ 25 വർഷത്തെ പ്രവാസ ജീവിതത്തിൽ ഉണ്ടായ കെഎംസിസിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അബ്ദുൽ അസീസ് പേങ്ങാട്ട് സംസാരിച്ചു. ദുബായ് കെഎംസിസി മങ്കട മണ്ഡലത്തിന്റെ സ്നേഹ സമ്മാനം അസീസ് പേങ്ങാട്ടിന് ജനറൽ സെക്രട്ടറി മുഹമ്മദ് സലിം വെങ്കിട്ട കൈമാറി.

മണ്ഡലം ഭാരവാഹികളായ ഹാഷിം പള്ളിപ്പുറം അംജൂം അങ്ങാടിപ്പുറം, റാഫി കൊളത്തൂർ, ബഷീർ വെള്ളില, ഷഫീക് വെങ്ങാട്, സദർ പടിഞ്ഞാറ്റുമുറി, അഹമ്മദ് ബാബു പാങ്ങ് എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ സീനിയർ നേതാക്കളായ ഹുസൈൻ കോയ, മുഹമ്മദ് റഫീഖ്, ഷൌക്കത്ത് അലി വെങ്കിട്ട, മറ്റു പ്രവർത്തകർ ആയ സുബൈർ മാമ്ബ്ര അജ്‌മാൻ, ജസീൽ നെല്ലിശ്ശേരി, ശിഹാബ് രാമപുരം അഫ്സൽ മുതീരി, മുഹമ്മദ് അസ്‌ലം, മുസ്തഫ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദുബായ് കെഎംസിസി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് സലിം വെങ്കിട്ട സ്വാഗതവും, ജോയിന്റ്‌ സെക്രെട്ടറി അംജൂം അങ്ങാടിപ്പുറം നന്ദിയും, യു.എ.ഇ കെഎംസിസി മങ്കട മണ്ഡലം സെക്രട്ടറി മുസ്തഫ അജ്‌മാൻ ഖിറാഹത്തും നിർവഹിച്ചു.

റിപ്പോർട്ട്: നിഹ്മുത്തുള്ള തൈയിൽ