ബാലവേദി കുവൈറ്റ് പ്രഛന്ന വേഷമതസരം സംഘടിപ്പിച്ചു
Monday, August 3, 2020 6:40 PM IST
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ്‌ അവധിക്കാലത്ത്‌ കുട്ടികളുടെ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ അറിവുകൾ വർധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികൾ നടത്തിവരുന്നതിന്‍റെ ഭാഗമായി പ്രൈമറിതലത്തിലെ കുട്ടികൾക്കായി പ്രഛന്ന വേഷ മത്സരം സംഘടിപ്പിച്ചു.

മൂന്നുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആൽഫിൻ ലിവിൻ, ജാനക് വി. ജയൻ, ഇവാൻ സൈമൺ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കൂട്ടുകാരേയും ബാലവേദി കുവൈറ്റ് അഭിനന്ദിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ