അബുദാബിയിൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ
Tuesday, August 4, 2020 9:44 PM IST
ദുബായ്: സംസ്കാര ചടങ്ങുകളിലും അനുബന്ധ പ്രാർഥനകളിലും പങ്കെടുക്കുന്നവർക്ക് ദുബായ് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുകയും മാസ്ക് ഉപയോഗം നിർബന്ധമാക്കിയും കബർസ്ഥാനിൽ മതിയായ സാമൂഹിക അകലം പാലിക്കലും പുതിയ നടപടികളിൽ ഉൾപ്പെടുന്നു.

സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ കൈ കുലുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.