മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ 23 വിദേശികളെ പിരിച്ചുവിട്ടു
Friday, August 7, 2020 9:49 PM IST
കുവൈറ്റ് സിറ്റി : വാർത്താ ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന 23 വിദേശികളെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ( MOI) പിരിച്ചുവിട്ടു . സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് നടപടി. അടുത്ത ദിവസം തന്നെ വിദേശികള്‍ അടക്കമുള്ള മറ്റൊരു ബാച്ചിനേയും പിരിച്ചുവിടുമെന്നാണ് സൂചന. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് വീസ മാറ്റം അനുവദിക്കുകയില്ലെന്നും പകരം അവർക്ക് ഗ്രേസ് പിരീഡ് നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ