ജിദ്ദ ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു
Tuesday, August 11, 2020 7:06 PM IST
ജിദ്ദ: ജിദ്ദ ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു. അൽ ഖുവാർ കൃഷിയിടത്തിലേക്ക് നടത്തിയ യാത്ര കേരളീയ ഗ്രാമത്തെ അനുസ്മരിക്കുന്നതായിരുന്നു. മാവും പ്ലാവും, പപ്പായയും മറ്റു പച്ചക്കറികളും വാഴ തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന ഗ്രാമം പ്രവാസ ലോകത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ തെല്ലു ആശ്വാസം നൽകുന്ന അനുഭൂതിയാണ് നൽകിയത് .

കോവിഡ് കാലമായതിനാൽ ഓരോ കുടുംബങ്ങളും അവരവരുടെ വിത്യസ്ത വാഹനങ്ങളിലായിരുന്നു യാത്ര ചെയ്തിരുന്നത്. അൽ ഖുലൈസ് പ്രദേശത്തെ അൽമർവാനി അണക്കെട്ടും ഉസ്ഫാനിലെ കോട്ടയും സംഘം സന്ദർശിച്ചു .

അൽവാഹ ടൂർസുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രക്ക് ടൂർ കോഓർഡിനേറ്റർ കെ.ടി. മുസ്തഫ പെരുവള്ളൂർ നേതൃത്വം നൽകി. നഷ്‌രിഫ് മാഹി , ഷംസീർ ഓലിയാട്ട് , റിയാസ് തലശേരി , സീഫു തലശേരി , റഫീഖ് പേരോൽ , ഫിറോസ് , അബ്ദുൽ അസീസ് , മുജീബ് പാറക്കൽ , വി.പി. മുനീർ, സമദ് അലി , ബുഷൈർ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.