ഇൻകാസ് അബുദാബി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്തദാന ക്യാന്പ് ഓഗസ്റ്റ് 15 ന്
Wednesday, August 12, 2020 7:03 PM IST
അബുദാബി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബി, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 നു (ശനി) ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 9 വരെ ഖാലിദിയ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇൻകാസ് അബുദാബി പ്രസിഡന്‍റ് ബി.യേശു ശീലൻ പരിപാടി ഉദ്‌ഘാടനം ചെയ്യും.

കൊറോണ എന്ന മഹാമാരിയുടെ കാലത്ത് സ്വദേശിയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ ജനങ്ങളെ ഒന്നാകെ ചേർത്തു പിടിച്ച യുഎഇ ഭരണാധികാരികളോടുള്ള ആദരസൂചകമായാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇന്നലെ കുടിയ ഇൻകാസ് അബുദാബി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

യുഎഇ യുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ എല്ലാ വെല്ലുവിളികളും നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് നാം കോവിഡ് കാലത്ത് കണ്ടതെന്ന് കമ്മിറ്റി വിലയിരുത്തി. പ്രവാസികളുടെ പോറ്റമ്മ നാടിന്‍റെ കരുതലിനൊരു ആദരം എന്നനിലയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ജില്ലാ പ്രസിഡന്‍റ് എം.യു. ഇർഷാദ് ആധ്യക്ഷത വഹിച്ചയോഗം ഇൻകാസ് അബുദാബി പ്രസിഡന്‍റ് ബി.യേശുശീലൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് പള്ളിക്കൽ സ്വാഗതവും ട്രഷറർ ഷാജികുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി ഇമാമുദ്ദീൻ, സലിം ചിറക്കൽ, നിബു സാം ഫിലിപ്പ്, വിജയരാഘവൻ, അഹദ് വെട്ടൂർ, മണിലാൽ, നബീൽ കണിയാപുരം, ജലീൽ, അമീർ കല്ലറ. എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 050-7217406 ; 050-5315445.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള