കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; പുതിയ കേസുകൾ 699, മരണം അഞ്ച്
Friday, August 14, 2020 7:41 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഓഗസ്റ്റ് 14 നു പുറത്തുവന്ന റിപ്പോർട്ട് പ്രകാരം പുതിയ രോഗികളുടെ എണ്ണം 699 ആയി. ചികിത്സയിലായിരുന്ന അഞ്ചു പേർ ഇന്നു മരിക്കുകയും ചെയ്തു. 641 പേർ ഇന്നു രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ് ബാധിതരുടെ മൊത്തം സംഖ്യ 75,185 ആയും രോഗമുക്തി നേടിയവരുടെ 66,740 ആയും മരണസംഖ്യ 494 ആയും ഉയർന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നുമാത്രം 4,576 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം ടെസ്റ്റുകളുടെ 552,581 ആയി. 7,951 പേർ ചികിത്സയിലാണ്. ഇതിൽ 115 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.