നാട്ടിൽ നിന്നും മടങ്ങി വരാനാകാത്ത ഇന്ത്യക്കാർക്കായി കുവൈറ്റ് ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവ്
Friday, September 11, 2020 11:53 PM IST
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധി മൂലം കുവൈറ്റിലേക്ക് തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളുടെ വിവര ശേഖരണത്തിനായി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിമാന യാത്ര പുനരാരംഭിക്കുന്ന മുറയ്ക്ക്, പുതിയ തീരുമാനങ്ങൾ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചാൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സോഷ്യൽ മീഡിയ വഴിയോ അറിയിക്കുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

രജിസ്റ്റർ ചെയ്യാനായി www.forms.gle/nSoMBe9Nyk5uu3dHA എന്ന ഗൂഗിൾ ഫോം ഉപയോഗിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ