ഗ്രാൻഡ് ഹൈപ്പർ 64 മത് ഷോറൂം കുവൈറ്റില്‍ പ്രവർത്തനം ആരംഭിച്ചു
Sunday, September 13, 2020 11:58 AM IST
കുവൈറ്റ് സിറ്റി: ജി സി സി യിലെ പ്രമുഖ റീറ്റെയ്ൽ ശൃംഖല ആയ ഗ്രാൻഡ് ഹൈപ്പർ 64ആമത് ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഹവല്ലി ബ്ലോക്ക് 10ൽ അൽ അദ്സാനി കോംപ്ലക്സിലാണു പുതിയ ശാഖ തുറന്ന് പ്രവർത്തനം ആരംഭിച്ചത്‌. സെപ്റ്റംബർ 10 നു വ്യാഴാഴ്ച കോവിഡ്‌ മാന ദണ്ഠ ങൾ പാലിച്ചു കൊണ്ടായിരുന്നു ഷോറൂം പൊതുജങ്ങൾക്കായി തുറന്ന് കൊടുത്തത്‌. 20,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലായിട്ടാണ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത് . കൊറോണ ഭീതിയിലും പുതിയ ഷോപ്പ് തുറക്കാനുള്ള കാരണം മാറ്റ് പ്രദേശങ്ങളിൽ ഉള്ള ഹൈപ്പര്മാര്ക്റ്റുകളെ ആശ്രയിക്കുന്നതിന് പകരം അവരുടെ പ്രദേശത്തു തന്നെ നല്ല സുരക്ഷിതമായുള്ള ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യം മുൻ നിർത്തിയാണെന്ന് മാനേജ്‌മന്റ്‌ പ്രതിനിധികൾ അറിയിച്ചു.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും സുരക്ഷാ നടപടികൾക്കും അനുസൃതമായിട്ടായിരിക്കും ഗ്രാൻഡ് ഹൈപ്പർ പ്രവർത്തിക്കുന്നത്‌. സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാ മുൻകരുതൽ നടപടികളും ഗ്രാൻഡ് ഹൈപ്പർ സ്വീകരിച്ചിട്ടുണ്ട്, പ്രവേശനത്തിനായി താപനില പരിശോധന നിർബന്ധമാണ്, മാസ്കും കയ്യുറകളും എല്ലായ്പ്പോഴും ധരിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുമായിരിക്കും എന്ന് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു.

കുവൈത്തിലെ ഗ്രാൻഡിന്റെ ഇരുപതാമത്തെതും ഹവല്ലിയിലെ അവരുടെ മൂന്നാമത്തെ ഹൈപ്പര്മാര്ക്കറ്റും കൂടിയാണിത് . ഗ്രാൻഡിന് ഇതിനകം ഈ പ്രദേശത്ത് മറ്റ് 2 ഹൈപ്പർമാർക്കറ്റുകൾ കൂടി ഉണ്ട്. ഇബ്നു ഖൽദുൻ സ്ട്രീറ്റിലും ടുണിസ് സ്ട്രീറ്റിലു മായാണു ഇവ പ്രവർത്തിക്കുന്നത്‌. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചീഫ് രക്ഷാധികാരി ജാസിം മുഹമ്മദ് അൽ ഷറ, ക്യാപ്റ്റൻ സാദ് മുഹമ്മദ് ഹമദ, റീജിയണൽ ഡയറക്ടർ അയ്യൂബ് കെചേരി, സിഇഒ മുഹമ്മദ് സുനീർ, സിഒഒ റാഹിൽ ബാസ്സിം ,ജനറൽ മാനേജർ തഹ്‌സീർ അലി ,ബിസിനസ് ഡവലപ്മെന്റ് മാനേജർ സാനിൻ വസിം മറ്റു വിശിഷ്ടാതിഥികൾ എന്നിവരും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ