ഔദ്യോഗിക വാർത്തകൾക്കുമാത്രമേ ചെവികൊടുക്കാവൂ: കുവൈറ്റ് സർക്കാർ വക്താവ്
Tuesday, September 29, 2020 9:58 PM IST
കുവൈറ്റ് സിറ്റി : സര്‍ക്കാറിന്‍റെ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകള്‍ മാത്രമേ വിശ്വാസത്തിലെടുക്കാവൂ എന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം . സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആളുകളില്‍ ആശങ്ക വിതയ്ക്കുന്ന ഇത്തരം വ്യാജവാര്‍ത്തകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ