മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക് ആദരിച്ചു
Tuesday, September 29, 2020 11:22 PM IST
തബൂക് : സൗദി ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 23 ന് കോവിഡ് കാലഘട്ടത്തില്‍ മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു.

ഡോ. സയ്യിദ് നസ്റുള്ള (കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ - തബൂക്), ഡോ. മുഹമ്മദ്‌ സിദ്ദിഖി (കിംഗ് ഫഹദ് ഹോസ്പിറ്റലിൽ) എന്നിവർക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അണുബാധ സാധ്യത നിലനില്‍ക്കെ തന്നെ രോഗികളെ പരിചരിച്ച ഡോക്ടർമാരെ ദേശീയ ദിനത്തില്‍ അനുമോദിക്കുന്നത് ഒരു പ്രവാസി കൂട്ടായ്മയെന്ന നിലക്ക് ഈ നാടിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തലും കൂടെയാണ്.

ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കോഓർഡിനേറ്റർ അബ്ദുൽ മജീദ്, കർണാടക ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക ഇൻചാർജ് അബ്ദുൽ ലത്തീഫ്, ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഇൻചാർജ് ഷാജഹാൻ, ഇന്ത്യ ഫ്രറ്റർണി ഫോറം ഏരിയ പ്രസിഡന്‍റ് അസറുദ്ദിൻ, കേരള യൂണിറ്റ് പ്രസിഡന്‍റ് അഷ്‌റഫ്‌ പിസി എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ