അമീറിന്‍റെ വിയോഗം: വെൽഫെയർ കേരളാ കുവൈറ്റ് അനുശോചിച്ചു
Wednesday, September 30, 2020 2:09 PM IST
കുവൈറ്റ്: മാനവികതയുടെ നേതാവും അറബ് ദേശത്തിന്റെ ഐക്യത്തിന്റെ പ്രതീകവുമായ കുവൈത്ത് ജനതയുടെ പ്രിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്‍റെ വിയോഗം ലോകത്തിന് പൊതുവെയും കുവൈത്തിനും അറബ് ദേശത്തിനും കുവൈത്തിലെ സ്വദേശി-വിദേശി ഭേദമന്യേ മുഴുവൻ ജനങ്ങൾക്കും തീരാ നഷ്ടമാണെന്ന് വെൽഫെയർ കേരളാ കുവൈത്ത് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമർപ്പിതമായിരുന്നു അമീറിന്റെ ജീവിതം. കുവൈറ്റിനെ ലോക ഭൂപടത്തിൽ കാരുണ്യം കൊണ്ട് അടയാളപ്പെടുത്തിയ മഹദ് വ്യക്തിത്വം. കുവൈത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും അവകാശ സംരക്ഷണം ഉറപ്പു നൽകുന്ന തൊഴിൽ നിയമങ്ങൾക്ക് അംഗീകാരം നൽകിയ ഭരണാധികാരി,. ഗൾഫ് അംഗരാജ്യങ്ങൾക്കിടയിലെ ഐക്യശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവ്. ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് സലിം കോട്ടയിൽ