കുവൈറ്റിൽ രോഗബാധിതർ 729, ആറ് മരണം
Friday, October 16, 2020 9:25 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഒക്ടോബർ 16 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 729 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ മരിക്കുകയും 649 പേർ രോഗ മുക്തി നേടുകയും ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 8,014 പരിശോധനകളാണ് ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 817,505 ആയി. രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം 114,744 ഉം മരണ സംഖ്യ 690 ആയും ഉയർന്നു. 106,495 പേരാണ് ഇതുവരെയായി രോഗമുക്തി നേടിയത്. 7,559 പേർ ചികിത്സയിലാണ് ഇതിൽ 136 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ