ഗ്ലോ​ബ​ൽ വി​ല്ലേ​ജ്: നാ​ലു ബ​സ് സ​ർ​വീ​സു​ക​ളു​മാ​യി ദു​ബാ​യ് ആ​ർ​ടി​എ
Saturday, October 17, 2020 9:36 PM IST
ദു​ബാ​യ് : ഗ്ലോ​ബ​ൽ വി​ല്ലേ​ജി​നെ ദു​ബാ​യ് ന​ഗ​ര​ഹൃ​ദ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യ് ദു​ബാ​യ് ആ​ർ​ടി​എ അ​റി​യി​ച്ചു.

റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റൂ​ട്ട് 102 , യൂ​ണി​യ​ൻ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റൂ​ട്ട് 103 , അ​ൽ ഘു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റൂ​ട്ട് 104 , മാ​ൾ ഓ​ഫ് എ​മി​രേ​റ്റ്സ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റൂ​ട്ട് 106 എ​ന്നി​വ​യാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ .

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​ല​ക്ട്രി​ക്ക് അ​ബ്ര സ​ർ​വീ​സു​ക​ൾ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ആ​ർ​ടി​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കാ​ത്ത വി​ധ​മു​ള്ള സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ൾ ബ​സ് സ​ർ​വീ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും , അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ വോ​ൾ​വോ ഡീ​ല​ക്സ് ബ​സു​ക​ളാ​കും ഗ്ലോ​ബ​ൽ വി​ല്ലേ​ജ് റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്നും ആ​ർ​ടി​എ വ്യ​ക്ത​മാ​ക്കി.

ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​സാ​ധാ​ര​ണ​വും സ​വി​ശേ​ഷ​വു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ് ദു​ബാ​യ് ആ​ർ ടി ​എ ഇ​പ്പോ​ൾ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള