കുവൈറ്റിൽ രോഗബാധിതർ 836, മരണ നിരക്ക് ഏഴ്
Wednesday, October 21, 2020 7:57 PM IST
813 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് മരണം.

കുവൈറ്റ് സിറ്റി : രാജ്യത്ത് 836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 118,531 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,560 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 849,662 ആയി.കോവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 721 ആയി ഉയര്‍ന്നു. ഇന്ന് 718 പേരാണു രോഗ മുക്തരായത്‌ . 109,916 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,894 പേരാണു ചികിൽസയിൽ കഴിയുന്നതായും 130 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ