കുവൈറ്റിൽ രോഗബാധിതർ 889; ഒമ്പത് മരണം
Thursday, October 22, 2020 11:00 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഒക്ടോബർ 22 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒന്പതു പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 730 ആയി ഉയര്‍ന്നു. 798 പേർ ഇന്നു രോഗമുക്തി നേടി.

ഇന്നു 8,045 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 857,707 ആയി. 119,240 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 110.714 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,976 പേരാണു ചികിൽസയിൽ കഴിയുന്നതായും 126 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ