പിജെഎ​സ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, October 27, 2020 11:50 PM IST
ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ലാ​സം​ഗ​മം പിജെഎ​സ് പ​തി​നെ​ട്ടു​വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മെ​ന്പ​ർ സാ​റാ​മ്മ മാ​ത്യു​വി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി. ജി​ദ്ദ​യി​ൽ സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്നു. പി​ജ​ഐ​സി​ന്‍റെ തു​ട​ക്കം മു​ത​ലു​ള​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ക​യുംചെ​യ്തി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് എ​ബി ചെ​റി​യാ​ൻ മാ​ത്തൂ​ർ, വി​ലാ​സ് അ​ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ