കേ​ളി ക്രി​ക്ക​റ്റ് ടീ​മി​ന് ബോ​ളും ബാ​റ്റും സ​മ്മാ​നി​ച്ചു
Wednesday, October 28, 2020 12:30 AM IST
റി​യാ​ദ് : കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക, കാ​യി​ക വി​നോ​ദ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കേ​ളി ബ​ദി​യ ഏ​രി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി സു​വേ​ദി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ന്ധ​സ്പാ​ർ​ക് ഇ​ല​വ​ൻ’ ക്രി​ക്ക​റ്റ് ടീ​മി​ന് ബാ​റ്റും ബോ​ളും സ​മ്മാ​നി​ച്ചു.

കേ​ളി​യു​ടെ ബ​ദി​യ ഏ​രി​യ പ​രി​ധി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ദി​യ ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര കാ​യി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ സ​ര​സ​ൻ ച​ട​ങ്ങി​ൽ ക​ളി​ക്കാ​രേ​യും കേ​ളി പ്ര​വ​ർ​ത്ത​ക​രേ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ഏ​രി​യ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ജ​യ​ൻ ഹി​ലാ​ൽ ടീ​മി​ന് ബാ​റ്റും ബോ​ളും കൈ​മാ​റി. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഏ​രി​യ പ്ര​സി​ഡ​ണ്ട് മ​ധു ഏ​ല​ത്തൂ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം കി​ഷോ​ർ ഇ ​നി​സാം, കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ്, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ മ​ധു പ​ട്ടാ​ന്പി, ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​ധീ​ർ സു​ൽ​ത്താ​ൻ, നി​യാ​സ്, ബൈ​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ളി​യു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്പോ​ട്സി​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞ ടീം ​അം​ഗ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ടീ​മി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ന​സീ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ രാ​ജേ​ഷ് എ​ന്നി​വ​ർ ബാ​റ്റും ബോ​ളും ഏ​റ്റു​വാ​ങ്ങി.