ഫ്രാൻസ് ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത് അമീർ
Friday, October 30, 2020 6:53 PM IST
കുവൈറ്റ് സിറ്റി: ഫ്രാൻസിലെ ബസിലിക്കയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഭീകാരാക്രമണത്തെ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അപലപിച്ചു.

ഭീകരതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ പോരാടാൻ ഫ്രാൻസിനൊപ്പം ഒന്നിച്ചു നിൽക്കുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച സന്ദേശത്തിൽ അമീര്‍ ഷെയ്ഖ് നവാഫ് പറഞ്ഞു.

കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അള്‍ അഹമ്മദ് അല്‍ സബയും ഭീകരാക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്‍റിന് സന്ദേശം അയച്ചിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ