കല കുവൈറ്റും മാതൃഭാഷ സമിതിയും സംയുക്തമായി കേരളപ്പിറവി ആഘോഷിക്കുന്നു
Saturday, October 31, 2020 4:35 PM IST
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും മാതൃഭാഷ സമിതിയും സംയുക്തമായി കേരളപ്പിറവി ആഘോഷം നവംബർ 01ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഓൺലൈനായി നടത്തുന്നു.

കേരളപ്പിറവി ആഘോഷം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സാംസ്ക്കാരിക സംഗമവും ഭാഷ പ്രതിജ്ഞയും നടക്കും. കുവൈറ്റിലെ എല്ലാ മലയാളികളെയും ഈ ഓൺലൈനായി നടത്തുന്ന കേരളപ്പിറവി ആഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് - മാതൃഭാഷ സമിതി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ