ബാലചന്ദ്രേട്ടനും കുടുംബത്തിനും യാത്രയയപ്പു നൽകി
Monday, November 16, 2020 5:13 PM IST
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ കല - സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ബാലചന്ദ്രൻ ഭഗവതിപ്പറമ്പിലിനും ഭാര്യ പങ്കജവല്ലിക്കും ( MAK വനിതാവേദി അംഗം) യാത്രയയപ്പു നൽകി.

നിലവിലെ സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയപ്പ് നടത്താൻ സാധിക്കാത്തനിനാൽ Zoom മീറ്റിംഗ് വഴിയായിരുന്നു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രസിഡന്‍റ് വാസുദേവൻ മമ്പാടിന്‍റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികളായ ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി , സെക്രട്ടറി അനീഷ് കരാട്ട് , ജോയിന്‍റ് സെക്രട്ടറി അഡ്വ. ജംഷാദ് , ജോയിന്‍റ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ടു കാണുകയും സംഘടനയുടെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ