കുവൈറ്റിൽ കോവിഡ് ബാധിതർ 452; ഒന്പത് മരണം
Wednesday, November 18, 2020 6:51 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം നവംബർ 18 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 6,068 പരിശോധനകളാണ് നടന്നത്. 798 പേർ രോഗ മുക്തി നേടി. ചികിത്സയിലായിരുന്ന ഒന്പത് പേർ മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 138,337 ആയും മൊത്തം പരിശോധനകളുടെ എണ്ണം 1,029,839 ആയും മരണനിരക്ക് 857 ആയും രോഗമുക്തി നേടിയവരുടെ എണ്ണം 129,839 ആയും ഉയർന്നു. 7,641 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 105 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ