എസ്ഡബ്ല്യുഎ കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷൻ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
Friday, November 27, 2020 7:50 PM IST
മനാമ: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ സംഘടിപ്പിക്കുന്നു.

നവംബർ 27 നു (വെള്ളി) രാത്രി 7.30 ന് സൂം വഴി ചേരുന്ന സംഗമം കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി അസീസ് മാസ്റ്റർ, വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അസ്ലം ചെറുവാടി, ബഹ്റൈനിൽ നിന്നും ഒ ഐ സി സി ജില്ലാ പ്രസിഡന്‍റ് കെ.സി. ഷമീം , കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീതാഴ, സോഷ്യൽ വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസീഡന്‍റ് അബാസ് മലയിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.