കുവൈറ്റിൽ 329 പേർക്ക് കോവിഡ്; രണ്ട് മരണം
Friday, November 27, 2020 8:08 PM IST
‌കുവൈറ്റ്സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 27 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 329 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്നു മരിക്കുകയും 553 പേർ രോഗം സുഖം പ്രാപിച്ച് ആശുപത്രി വിടുകയും ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6,776 പരിശോധനകൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,082,427 ആയി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 141,876 ആയും മരണനിരക്ക് 874 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 135,303 ആയും ഉയർന്നു.

5,699 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ആണ്. ഇതിൽ 81 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ