പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം). മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പ​മാ​യി​രി​ക്കി​ല്ല ഒ​റ്റ​യ്ക്ക് ആ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​പ്രി​യോ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

ച​കാ​യ്, ദം​ദ​ഹ, ക​ഠോ​റി​യ, മ​നി​ഹ​രി, ജാ​മു​യ്, പി​ർ​പ​യ് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ജെ​എം​എം മ​ത്സ​രി​ക്കു​ക​യെ​ന്നും സു​പ്രി​യോ പ​റ​ഞ്ഞു. ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ക്കു​മെ​ന്നും സു​പ്രി​യോ അ​വ​കാ​ശ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യ ആ​ദ്യ ഘ​ട്ടം ന​വം​ബ​ർ ആ​റി​നും ര​ണ്ടാം ഘ​ട്ടം 11നും ​ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.