24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യി എം​ബ​സി ഹെ​ൽ​പ്പ് ഡെ​സ്ക്
Wednesday, December 2, 2020 11:50 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഭാ​ഗി​ക പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ 65806158, 65806735, 65807695, 65808923 എ​ന്നീ ന​ന്പ​റു​ക​ളി​ലും രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ 65809348 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പി​ഴ​യ​ട​ച്ച് നാ​ട്ടി​ൽ പോ​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് എം​ബ​സി എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ഇ​തി​നാ​യി എം​ബ​സി സ​ന്ദ​ർ​ശി​ക്കാം. ശ​ർ​ഖ്, ജ​ലീ​ബ്, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ത്തി​ലും സ്ഥാ​പി​ച്ച പെ​ട്ടി​യി​ൽ ഫോം ​പൂ​രി​പ്പി​ച്ച് നി​ക്ഷേ​പി​ച്ചാ​ലും മ​തി.

നി​ല​വി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ പു​തി​യ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. ഇ​വ​ർ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ടെ​ത്തി ഒ​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പു​തി​യ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കും. പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മി​ല്ല​ത്ത​വ​ർ താ​മ​സ രേ​ഖ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് പു​തി​യ പാ​സ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ